മലപ്പുറം മമ്പാട് ഓടായിക്കൽ ആക്രി ഗോഡൗണിൽ ഇന്നു രാവിലെയാണ് സംഭവം. സംഭവം കണ്ട ഗോഡൗണിലെ ജീവനക്കാർ സർപ്പ വൊളന്റിയർമാരെ വിവരം അറിയിച്ചു.സർപ്പ വൊളന്റിയർമാർ എത്തിയെങ്കിലും പെരുമ്പാമ്പിനെ കൊന്ന് ഉപേക്ഷിച്ച് രാജവെമ്പാല കടന്നുകളഞ്ഞു. ......
തിരുവനന്തപുരം: കാവൽ മുഖ്യമന്ത്രിയായ പിണറായി വിജയൻ തലസ്ഥാന നഗരിയിൽ പുതിയ വാടകവീട്ടിലേക്ക് താമസം മാറ്റി. ഡൽഹിയിൽ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ പിണറായി പാർട്ടി ഫ്ലാറ്റിലേക്കോ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കോ പോകാതെ ബേക്കറി ജംക്ഷനിൽ വത്സല നഴ്സിങ് ഹോമിന് സമീപത്തുള്ള വാടക വീട്ടിലേക്ക് പോകുകയായിരുന്നു മുൻ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഇനിയുള്ള ദിവസങ്ങളിൽ കുടുംബസമേതം ഈ വീട്ടിലായിരിക്കും പിണറായി വിജയന്റെ താമസം. ......
പശ്ചിമേഷ്യയിലെ യുദ്ധത്തിന് ശേഷം കനത്ത നഷ്ടം നേരിടുകയാണെന്ന പൊതുമേഖല എണ്ണകമ്പനികളുടെ പരാതിയിൽ കേന്ദ്രത്തിന്റെ അനുകൂല നിലപാട്. ഇന്ധനവില വർധന ഉടനെന്ന് സൂചന. രണ്ട് ദിവസത്തിനകം ഇന്ധനവില വർധിപ്പിച്ചേക്കുമെന്നാണ് സൂചന.പെട്രോളിനും ഡീസലിനും 5 -10രൂപ വർധിപ്പിച്ചേക്കും . പ്രതിദിനം 1600 മുതല്‍ 1700 കോടി രൂപയുടെ വരെ നഷ്ടം നേരിടുന്നുവെന്നാണ് പൊതുമേഖല എണ്ണകമ്പനികള്‍ അറിയിക്കുന്നത്.യുദ്ധം തുടങ്ങി പത്താഴ്ച പിന്നിടുമ്പോള്‍ ആകെ നഷ്ടം ഒരു ലക്ഷം കോടി കവിഞ്ഞുവെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ......
ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനെവൊലന്റ് ഫോറം (ICBF) ആഗോള തൊഴിലാളി ദിനാഘോഷ പരിപാടി യുടെ ഭാഗമായി . "റംഗ് തരംഗ് 2026" എന്ന പേരിൽ സാംസ്കാരിക കലാ സന്ധ്യ സംഘടിപ്പിച്ചു. മേയ് 8-ന് വെള്ളിയാഴ്ച, വൈകിട്ട് 4 മുതൽ രാത്രി 10 ഐ സി സി അശോക ഹാളിൽ നടന്ന "റംഗ് തരംഗ് 2026" ദോഹയിലെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള നിരവധി തൊഴിലാളികൾ സന്നിഹിതരായിരുന്നു. സാധാരണ തൊഴിലാളികൾക്കായുള്ള വർണ്ണാഭമായ വിവിധ കലാ സാംസ്ക്കാരിക പരിപാടികളായിരുന്നു മുഖ്യ ആകർഷണം. ......
കൊച്ചി : ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണ്ണവില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും, പ്രതിസന്ധികളില്‍ സാധാരണക്കാരന്റെ ഏക ആശ്രയമായ സ്വര്‍ണ്ണ നിക്ഷേപത്തെ തള്ളിക്കളയാനാവില്ലെന്നും ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന് (എ.കെ.ജി.എസ്.എം.എ). രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്യുമ്പോഴും, സ്വര്‍ണ്ണ വിപണിയെ പൂര്‍ണ്ണമായി മാറ്റിനിര്‍ത്തുന്നത് പ്രായോഗികമല്ലെന്ന് സംഘടന അറിയിച്ചു.വിദേശനാണ്യ ചോര്‍ച്ച തടയാന്‍ സ്വര്‍ണ്ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്ന നിര്‍ദ്ദേശം സാധാരണക്കാരെ സംബന്ധിച്ച് പ്രയാസകരമാണ്. ......
കൊച്ചി :ജനപ്രിയ ബ്രാന്‍ഡായ ഐ-ബെല്ന്റെ പ്രമോട്ടര്‍മാരായ മാട്രിക്സ് സ്റ്റോര്‍ കമ്പനി 'മെക്കാനോ' ബ്രാന്‍ഡില്‍ റോട്ടറി ഹാമര്‍, എയര്‍ കംപ്രസര്‍, വെല്‍ഡിംഗ് മെഷീന് എന്നിവ വിപണിയില്‍ അവതരിപ്പിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച ഡീലര്‍ മീറ്റിലാണ് മാട്രിക്സ് സ്റ്റോര്‍ കമ്പനിയുടെ പ്രമോട്ടര്‍മാരായ ടി.എ. ......
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ചു.......
കൊച്ചി : വില്ലിങ്ടണ്‍ ഐലന്‍ഡില്‍ 3 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പൂര്‍ത്തിയായി വരുന്ന ഇഗ്നിവ കൊച്ചിന് ട്രേഡ് സെന്ററിന്റെ സോഫ്റ്റ് ലോഞ്ച് ബി.എല്‍.എം ഹൗസിംഗ് ഡവലപ്മെന്റ് കോര്പ്പറേഷന് ചെയര്മാന് ആര്.പ്രേം കുമാര്‍ നിര്‍വഹിച്ചു. ലോഗോ പ്രകാശനം ടി.ജെ.വിനോദ് എം.എല്‍.എ നിര്‍വഹിച്ചു. ......
തൃശൂര്‍ : പാലക്കാട്, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ക്ലബ്ബ് ഇന്റര്‍ നാഷണല്‍ ഡിസ്ട്രിക്ട് 318 ഡിയുടെ 22ാമത് വാര്‍ഷിക കണ്വെന്ഷന് പാസ്റ്റ് ഇന്റര്‍ നാഷണല്‍ ഡയറക്ടറും മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. പാസ്റ്റ് ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍ ജെ പി സിംഗ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
കണ്‍വെന്‍ഷനോടനുബന്ധിച്ചു നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണറായി കോര്‍പറേറ്റ് ട്രെയിനര്ലയണ് സുരേഷ് വാര്യരേയും ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറായി മണപ്പുറം ഫിനാന്‍സ് സീനിയര്‍ പിആര്‍ഒ ലയണ്‍ കെഎം അഷറഫിനേയും സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറായി പാലക്കാട് ജില്ലയില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ലയണ്‍ വിമല്‍ വേണുവിനേയും തെരഞ്ഞെടുത്തു. ......